2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പ്രണയം?


പച്ചയായ ജീവിതത്തിന്‍റെ
നേര്‍ത്ത ചൂടേറ്റാല്‍
അഞ്ചു നിമിഷം കൊണ്ട്
ഉരുകിയൊലിച്ച് ഇല്ലാതാകുന്ന
തൂമഞ്ഞുത്തുള്ളി.

*******************************
മനസ്സിലെ തകരപെട്ടിയിലെ
ചിതലരിച്ച ഓര്‍മ്മ പുസ്തകത്തിലെ
മാനം കാണാന്‍ കൊതിച്ചിരുന്ന
മറോലമൂടിയ
ഒരു കൊച്ചു മയില്‍പ്പീലീ തുണ്ട്.

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

പ്രണയദിനം


ഈ പ്രണയദിനത്തില്‍ നിനക്കു നെല്‍കാന്‍.....
അന്നു നീ ചൂടാതെ പോയ, വാടികരിഞ്ഞ പൂക്കളും
നീ കണ്ണീരില്‍ കുതിര്‍ത്തിയ സ്വപ്നങ്ങളും
നീ മറന്നു പോയ ഓര്‍മ്മകളും......
പിന്നെ നിന്‍റെ പേരു പച്ചകുത്തിയ ഒരു മനസ്സും മാത്രം...

സൌരഭ്യം പരത്തുന്ന പനിനീര്‍ പൂക്കള്‍ക്കിടയില്‍
മിന്നുന്ന കടലാസില്‍ പൊതിഞ്ഞ വിലക്കൂടിയ
സമ്മാനപൊതികള്‍ക്കിടയില്‍.......
നീ അതു കണ്ടാലെ........
എനിക്കതിശയമുളളൂ...സഖീ......

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ആത്മനൊമ്പരം

നിന്‍ കണ്ണില്‍ നിന്നിറ്റിവീഴും ചുടുമിഴിനീര്‍ കണങ്ങളെ
കൈകുമ്പിളില്‍ ഏറ്റുവാങ്ങാനെ എനിക്കു കഴിയൂ സഖി.....
നിന്‍ വിതുമ്പലുകള്‍ കുര്‍ത്ത ചീളുകളായ്
ഹൃദയഭിത്തിയില്‍ ആഴ്നിറങ്ങുമ്പോഴും
തരളം നിന്‍ മുടിയിഴകോതി
സദയം നോക്കുവാനേ എനിക്കു കഴിയൂ സഖി....

എനിക്കറിയാം
നിന്‍ കണ്ണില്‍നിന്നുരുകിയൊലിക്കുന്നത്
എന്‍റെ സ്വപ്നങ്ങളാണ്....
നിന്നിലലിഞ്ഞില്ലാതാകുന്നത്....
എന്നോടുള്ള പ്രണയമാണ്

നിര്‍ദയനല്ല ഞാന്‍
നിരാലംബനല്ലോ
എന്നിട്ടും നിന്‍റെ പ്രണയമേറ്റു വാങ്ങിയത്
നിനക്ക് മോഹങ്ങള്‍ തന്നത്
ഞാന്‍ ചെയ്ത പാപം
അതിനു കാലം എന്നെ ശിക്ഷിക്കട്ടെ....

എന്‍റെ മാനസാങ്കണത്തില്‍
തുളസിക്കതിരായ് വന്നു
മൃദുസൌരഭം ചൊരിഞ്ഞ പെണ്‍ക്കിടാവേ....
നിന്‍ സ്നേഹമേറ്റു വാങ്ങുകയെന്നതും
ജന്മപുണ്യം

എന്‍ ചുണ്ടില്‍ തെളിയും നേര്‍ത്തഹാസത്തിലാണ്ട
ആത്മനൊമ്പരം നീ അറിയേണ്ട.....
എന്നുള്ളിലെ മുറിവിനെ മായ്കാന്‍
കാലത്തിനും കഴിയിലെന്നതുമറിയേണ്ട

നിന്നുള്ളിലേന്നോടുള്ള വെറുപ്പ് നിറയട്ടെ!
അതു നിന്‍ കണ്ണിലെ പ്രണയാന്ധകാരത്തെയകറ്റും
നിന്‍ മുന്നിലൊരു വഴിത്തെളിയും
അതിലൂടെ പോവുക...
അവിടെ വസന്തങ്ങള്‍ നിന്നെയും കാത്തിരിപ്പൂ.....

ഒരിക്കലും തിരിഞ്ഞു നോക്കരുതേ പ്രിയേ.....
ഞാന്‍ നിന്‍ കാലടിപ്പാടുകള്‍ പതിഞ്ഞ
വെണ്‍മണല്‍ തരികളെ, മാറോടണച്ചൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!!!!!!