2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

പ്രണയദിനം


ഈ പ്രണയദിനത്തില്‍ നിനക്കു നെല്‍കാന്‍.....
അന്നു നീ ചൂടാതെ പോയ, വാടികരിഞ്ഞ പൂക്കളും
നീ കണ്ണീരില്‍ കുതിര്‍ത്തിയ സ്വപ്നങ്ങളും
നീ മറന്നു പോയ ഓര്‍മ്മകളും......
പിന്നെ നിന്‍റെ പേരു പച്ചകുത്തിയ ഒരു മനസ്സും മാത്രം...

സൌരഭ്യം പരത്തുന്ന പനിനീര്‍ പൂക്കള്‍ക്കിടയില്‍
മിന്നുന്ന കടലാസില്‍ പൊതിഞ്ഞ വിലക്കൂടിയ
സമ്മാനപൊതികള്‍ക്കിടയില്‍.......
നീ അതു കണ്ടാലെ........
എനിക്കതിശയമുളളൂ...സഖീ......

11 അഭിപ്രായങ്ങൾ:

ഗൗരി നന്ദന പറഞ്ഞു...

വീണ്ടുമൊരു പ്രണയ ദിനം...ഇതു പോലെ ചോരയൊഴുകുന്ന മനസ്സുമായി എത്ര പേര്‍..??

എല്ലാ പ്രണയികള്‍ക്കും പ്രണയ സാഫല്യം നേരുന്നു...

karthika.v.vair പറഞ്ഞു...

മനോജേട്ടന്,
ഒരു പ്രണയകവി ആണല്ലേ? അനുഭവിക്കാന്‍ സുഖമില്ലെങ്ങിലും കേള്‍ക്കാനും പകര്‍ത്താനും സുഖമുള്ള ഒരു വികാരമാണ് പ്രണയം....ചുള്ളിക്കാടെഴുതിയപോലെ "പ്രണയിനിയുടെ വിരല്‍ത്തുമ്പിലെ ചെമ്ബധ്യുതിയെടു മരിച്ചു വീഴാന്‍ കൊതി്ക്കുന്നവര്‍ ഉണ്ടാവാം പക്ഷെ ഇന്നു ആത്മാര്‍ത്ഥ പ്രണയം ഉണ്ടോ?ഉണ്ടാവാം എന്നാലും നൂറില്‍ തോനൂറും വെറും കാപട്യമാണ്....
മനോജേട്ടന്റെ പ്രണയ സന്കല്പങ്ങള്‍ തീര്ത്തും വ്യത്യസ്തമാണ്. ഒരു പ്രനയമുന്ടെങ്ങില്‍ അത് ആത്മാര്തമാണ് എന്ന് തീര്‍ച്ച....മനസ്സില്‍ എന്തിനോടെങ്ങിലും പ്രണയമില്ലാതെ ഇത്ര മനോഹരമായി എഴുതാന്‍ കഴിയില്ല.....ഇനിയും എഴുതണം.....ആശംസകളോടെ.........

ഉണ്ണി.......... പറഞ്ഞു...

പ്രണയം ...........
ശരീരവും ആത്മാവും ഉരുകിയൊലിച്ച് നല്കുന്ന പ്രണയം ........
നമ്മളെല്ലാം എവ്ടെയോ വച്ചു അനുഭവിച്ച ആ വേദനയുടെ ആനന്ദം . അത് ചിലപ്പോഴൊക്കെ വീണ്ടും ഓര്‍മിപ്പിക്കുന്നു ഈ പ്രണയ ഗായകന്‍ ........
മനോജ് ഭായ്
ഹൃദയം പിഴിഞ്ഞൊരു വീഞ്ഞായ് നല്‍കൂ ,പിന്നീടതവള്‍ക്ക് ഒരു സുഹൃത്തിനെ വിരുന്നൂട്ടാന്‍ ഉപകാരപെടും ....

ജീവിതം തന്നെ ഒരു വിലയിടലാണ് ,അവിടെ നമ്മളൊക്കെ അവഗണിക്കപെടും.
ആരുടേയും കുറ്റമല്ല
ഞാനിപ്പോള്‍ പ്രണയിക്കുന്നത്‌ പ്രണയത്തെയാണ്
(പ്രണയിനികള്‍ മാറിയാലും പ്രണയം മാറാതിരിക്കട്ടെ )

ഒരിടത്തില്‍ കാണാം

ഉണ്ണി

Yesodharan പറഞ്ഞു...

pranayadinam manoharamayittundu...

ജ്വാല പറഞ്ഞു...

പ്രണയകുറിപ്പുകള്‍ക്ക് ആശംസകള്‍

Deepumon പറഞ്ഞു...

എന്ടിനിങ്ങനെ ഒരു നൈരാശ്യം

njan arun പറഞ്ഞു...

valare nalla kavitha

roshith പറഞ്ഞു...

pranayathinte avasthakale manoharamaya varikalakiyirikkunu

roshith പറഞ്ഞു...

pranayathinte avasthakale manoharamaya varikalakiyirikkunu

roshith പറഞ്ഞു...

pranayathinte avasthakale manoharamaya varikalakiyirikkunu

grkaviyoor പറഞ്ഞു...

മിടിക്കുന്ന ഹൃതയം പറിച്ചു നല്‍കിയാലും അത് പ്ലാസ്റ്റിക്‌ ആയി കാണുന്നു പലരും
കവിക്ക്‌ ഒരുപാടു പ്രണയ നോമ്പരങ്ങള്‍ ഉണ്ടല്ലോ, പ്രണയ വിലാപം കവിയുരെ പശത്ത് നിന്ന് വായിക്കുമ്പോള്‍ കവിതയുടെ നല്പ്പു ഏറുന്നു മറിച്ചു വായിച്ചാല്‍ അത് ഗുരുതരമായി മാറും കവിത ഇഷ്ടമായി