2009, ജനുവരി 16, വെള്ളിയാഴ്‌ച

......ഭര്‍ത്താവ്......
നിന്‍റെ കണ്ണില്‍ വലകെട്ടിയ വിഷചിലന്തികള്‍
കൊന്നു തിന്നത്.......
എന്‍റെ ആത്മാവിനെയാണ്......

പ്രിതൃത്വം നശിപ്പിച്ച നിന്‍റെ പ്രണയത്തിന്‍
പ്രതികാരാജ്വാലയില്‍‍
വെന്തു നശിച്ചത്
എന്‍റെ ജീവീതമാണ്......

വീടിനു വെളിച്ചമായ്
വിളങ്ങേണ്ട നീ
ഓരോ മനസ്സിലും ഇരുള്‍ പാകിയപ്പോള്‍
ഹൃദയം പൊട്ടി തകര്‍ന്നു മരിച്ചത്
സ്നേഹത്താല്‍ പണിതൊരാലയമാണ്....

വാക്ക് ലംഘിച്ചതിനു പരിഹാരമായ്
കന്യകാത്വം സമര്‍പ്പിച്ച് സായൂജ്യമടഞ്ഞ നീ
വലതുകാല്‍ വെച്ച് ചവിട്ടിതേച്ചത്
ഭാര്യായെന്ന പവിത്രതയെയാണ്


ശവമായ് നീയോപ്പം ശയിക്കുമ്പോളും
ശാന്തചിത്തനായ് നിന്നെ സ്നേഹിച്ചിരുന്ന ഞാന്‍
ഹൃദയ ദുഖങ്ങളെ നെടുവീര്‍പ്പിലൊതുക്കി
നല്ലൊരു നാളെക്കായ് പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍
അറിഞ്ഞതേയില്ല....
ഓരോ നിമിഷവും നിന്‍ മനസ്സ്
മറ്റൊരാളുമായ് വ്യഭിചരിക്കുകയാണെന്ന്

2009, ജനുവരി 10, ശനിയാഴ്‌ച

നിന്നോട് പറയുവാനുള്ളത്


ഒടുവില്‍,
കാത്തിരുന്ന സന്ധ്യയും വന്നു...
സഖി........
നമ്മുക്കിനി വേര്‍പ്പിരിയാം

ഇനി നീയെന്നെ തിരിച്ചു നെല്‍കുക!
നിന്‍റെ മനസ്സാം തറവാട്ടിന്‍
ഇരുളാണ്ട മച്ചകങ്ങളിലൊന്നില്‍
പ്രണയമാം സോമരസം കൊടുത്ത്
നീ മയക്കിക്കിടത്തിയ
എന്‍റെ പ്രാണനെ മടക്കി നെല്‍കുക!

രാവിലാരുമറിയാതെ
നീ പ്രസവിച്ച,
പുലരുംവരെ പാലൂട്ടിവളര്‍ത്തിയ
സ്വപ്ന ശിശുക്കളെ
കൊന്നൊടുക്കുക!

പ്രണയം
നിന്‍റെ മാറിലെ
മൃദുലതയിലേല്‍പ്പിച്ച
ദന്തക്ഷതങ്ങള്‍ക്കു മേല്‍
മറവിതന്‍ മരുന്നു പുരട്ടുക!

നിന്‍റെ പ്രജ്ഞയിലലിഞ്ഞു ചേരാതെ
നിലത്തു വീണു
സ്വയമുരുകി വറ്റിയ
ജീവരേതസ്സിനു
നന്ദി ചൊല്ലുക!

നിന്നില്‍ അസ്വസ്ഥത വിതക്കുമെന്‍
ഓര്‍മ്മകളെ ദഹിപ്പിച്ച്
ബലിതര്‍പ്പണം ചെയ്യുക!

കാലം നിന്‍റെ സീമന്തരേഖയിലണിയിച്ച,
കുങ്കുമപ്പൊട്ടിനു മീതെ
പതിവൃത്യത്തിന്‍റെ കുടപ്പിടിക്കുക!

ഒരിക്കലും ഓര്‍ക്കരുത്......
ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും
വെളിച്ചമരിച്ചിറങ്ങുന്ന വാതായനങ്ങളെ
കൊട്ടിയടച്ച്.....
ഇരുളിനെ പുതച്ച്,
നിന്നോര്‍മ്മകള്‍ പുളക്കും സിരകളെ
ലഹരിക്കുടുപ്പിച്ച്.....
കരിപ്പുരണ്ട കണ്ണിമ്മകള്‍
പാതിയടച്ച്......
ചുടുമണല്‍ വാരി
നെഞ്ചത്തുരച്ച്
നീ കടന്നു പോകുന്ന വീഥികളിലൊന്നില്‍
അറപ്പുനിറച്ച്.......
പൊട്ടിച്ചിരിച്ച്............