
മഴക്ക്, എന്നോടെന്നും
പരിഭവമായിരുന്നു.
അവളുടെ പിറുപിറുക്കലിനു
ചെവി നെല്‍കാതെ,
നിന്‍റെ പരിഭവങ്ങള്‍ കേട്ടിരുന്നതിന്....
പുറത്ത്, വീണ്ടുമൊരു മഴക്കാലം
ജനലഴികള്‍ക്കിടയിലൂടെ,
എന്‍റെ ഏകാന്തതയിലേക്ക്
തണുത്തതുമ്പികളെ പറത്തിവിടുന്നു
എനിക്കറിയാം
നീ അകലെയെങ്ങോ,
മറവിയുടെ കട്ടിയുള്ള
കരിമ്പടം പുതച്ചിട്ടും തണുപ്പകലാതെ,
എന്‍റെ ഓര്‍മ്മകളുടെ ചൂടിലേക്ക്
മുഖം പൂഴ്ത്തുകയാവും........