2009, ജനുവരി 10, ശനിയാഴ്‌ച

നിന്നോട് പറയുവാനുള്ളത്


ഒടുവില്‍,
കാത്തിരുന്ന സന്ധ്യയും വന്നു...
സഖി........
നമ്മുക്കിനി വേര്‍പ്പിരിയാം

ഇനി നീയെന്നെ തിരിച്ചു നെല്‍കുക!
നിന്‍റെ മനസ്സാം തറവാട്ടിന്‍
ഇരുളാണ്ട മച്ചകങ്ങളിലൊന്നില്‍
പ്രണയമാം സോമരസം കൊടുത്ത്
നീ മയക്കിക്കിടത്തിയ
എന്‍റെ പ്രാണനെ മടക്കി നെല്‍കുക!

രാവിലാരുമറിയാതെ
നീ പ്രസവിച്ച,
പുലരുംവരെ പാലൂട്ടിവളര്‍ത്തിയ
സ്വപ്ന ശിശുക്കളെ
കൊന്നൊടുക്കുക!

പ്രണയം
നിന്‍റെ മാറിലെ
മൃദുലതയിലേല്‍പ്പിച്ച
ദന്തക്ഷതങ്ങള്‍ക്കു മേല്‍
മറവിതന്‍ മരുന്നു പുരട്ടുക!

നിന്‍റെ പ്രജ്ഞയിലലിഞ്ഞു ചേരാതെ
നിലത്തു വീണു
സ്വയമുരുകി വറ്റിയ
ജീവരേതസ്സിനു
നന്ദി ചൊല്ലുക!

നിന്നില്‍ അസ്വസ്ഥത വിതക്കുമെന്‍
ഓര്‍മ്മകളെ ദഹിപ്പിച്ച്
ബലിതര്‍പ്പണം ചെയ്യുക!

കാലം നിന്‍റെ സീമന്തരേഖയിലണിയിച്ച,
കുങ്കുമപ്പൊട്ടിനു മീതെ
പതിവൃത്യത്തിന്‍റെ കുടപ്പിടിക്കുക!

ഒരിക്കലും ഓര്‍ക്കരുത്......
ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും
വെളിച്ചമരിച്ചിറങ്ങുന്ന വാതായനങ്ങളെ
കൊട്ടിയടച്ച്.....
ഇരുളിനെ പുതച്ച്,
നിന്നോര്‍മ്മകള്‍ പുളക്കും സിരകളെ
ലഹരിക്കുടുപ്പിച്ച്.....
കരിപ്പുരണ്ട കണ്ണിമ്മകള്‍
പാതിയടച്ച്......
ചുടുമണല്‍ വാരി
നെഞ്ചത്തുരച്ച്
നീ കടന്നു പോകുന്ന വീഥികളിലൊന്നില്‍
അറപ്പുനിറച്ച്.......
പൊട്ടിച്ചിരിച്ച്............

15 അഭിപ്രായങ്ങൾ:

വരവൂരാൻ പറഞ്ഞു...

ഒരിക്കലും ഓര്‍ക്കരുത്......
ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും
വെളിച്ചമരിച്ചിറങ്ങുന്ന വാതായനങ്ങളെ
കൊട്ടിയടച്ച്.....
ഇരുളിനെ പുതച്ച്,
നിന്നോര്‍മ്മകള്‍ പുളക്കും സിരകളെ
ലഹരിക്കുടുപ്പിച്ച്.....
കരിപ്പുരണ്ട കണ്ണിമ്മകള്‍
പാതിയടച്ച്......
ചുടുമണല്‍ വാരി
നെഞ്ചത്തുരച്ച്
നീ കടന്നു പോകുന്ന വീഥികളിലൊന്നില്‍
അറപ്പുനിറച്ച്.......
പൊട്ടിച്ചിരിച്ച്.

ഇത്രക്കു വേണോ സുഹ്രുത്തേ ....

മനോഹരമായിരിക്കുന്നു.
അടിവരയിടുന്നു വീണ്ടും
എല്ലാം നന്നായിട്ടുണ്ടെന്ന്

ഗീത പറഞ്ഞു...

അയ്യോ, ഇതിത്തിരി ക്രൂരമായിപ്പോയില്ലേ???

കവിത കൊള്ളാം മനോജ്.

മനോജ് മേനോന്‍ പറഞ്ഞു...

വരവൂരാന്‍

ഗീതം

നന്ദി....

Yesodharan പറഞ്ഞു...

raavilaarumariyaathe
nee prasavicha,
pularum vare paalootti valarthiya
swapnashishukkale
konnodukkuka........swapnangalillenkil jeevithamundo......?????
viyojippundenkilum kavitha kollam....iniyum ezhuthuka.....
pranayathe kurichu mathramezhuthathe samakalika sambhavangale aspadamakkiyum ezhuthumallo........

കെ.കെ.എസ് പറഞ്ഞു...

പ്രണയത്തെ കുറിച്ചുള്ള ഈ ഭാവഗാനം നന്നായിരിക്കുന്നു.ഭാവുകങൾ..

B Shihab പറഞ്ഞു...

നന്നായിട്ടുണ്

മനോജ് മേനോന്‍ പറഞ്ഞു...

യശോദരേട്ടന്‍.... കെ.കെ.എസ്...ഷിഹാബ്..നന്ദി

ജ്വാല പറഞ്ഞു...

പ്രണയത്തിന്റെ നിറം ചുവപ്പാണു..
ആശംസകള്‍

ജിപ്പൂസ് പറഞ്ഞു...

"ചുടുമണല്‍ വാരി
നെഞ്ചത്തുരച്ച്
നീ കടന്നു പോകുന്ന വീഥികളിലൊന്നില്‍
അറപ്പുനിറച്ച്.......
പൊട്ടിച്ചിരിച്ച്............"

ഇത്രക്കു വേണോ മനോജേ.....?

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

മനോജിന്റെ കൈയ്യൊപ്പുള്ള പ്രണയാക്ഷരങ്ങള്‍ തന്നെ!!!
ആശംസകള്‍....
വരവൂരാന്‍ ചോദിച്ച പോലെ...ത്രയ്ക്ക് വേണോ?

Ampily പറഞ്ഞു...

oru prema nirasyam prathibhalikkunud....

ഉണ്ണി.......... പറഞ്ഞു...

ഒരിക്കലും ഓര്‍ക്കരുത്......
ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും

ഒർക്കണം ഞാൻ ഇവടെ തന്നെ ഉണ്ടാവും
കഴിഞ്ഞതൊക്കെ മറന്ന് ഒരു നല്ല സുഹ്രുത്തായി
നീയെന്നെ കണ്ട പൊലെ തിരിച്ചും കണ്ട്..
ഇന്നു ഞാൻ പറഞ്ഞതാണ്.....

ഉണ്ണി...
ഒരിടത്തിൽ കാണാം

jamnas പറഞ്ഞു...

manojetta nannyirikkunu

S@J പറഞ്ഞു...

"രാവിലാരുമറിയാതെ
നീ പ്രസവിച്ച,
പുലരുംവരെ പാലൂട്ടിവളര്‍ത്തിയ
സ്വപ്ന ശിശുക്കളെ
കൊന്നൊടുക്കുക!"

This line is too good!!! some thing realistic!!!

Unknown പറഞ്ഞു...

manoharam....oro varikalum manasine vallaathe sparsikkunnu......