2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ആത്മനൊമ്പരം

നിന്‍ കണ്ണില്‍ നിന്നിറ്റിവീഴും ചുടുമിഴിനീര്‍ കണങ്ങളെ
കൈകുമ്പിളില്‍ ഏറ്റുവാങ്ങാനെ എനിക്കു കഴിയൂ സഖി.....
നിന്‍ വിതുമ്പലുകള്‍ കുര്‍ത്ത ചീളുകളായ്
ഹൃദയഭിത്തിയില്‍ ആഴ്നിറങ്ങുമ്പോഴും
തരളം നിന്‍ മുടിയിഴകോതി
സദയം നോക്കുവാനേ എനിക്കു കഴിയൂ സഖി....

എനിക്കറിയാം
നിന്‍ കണ്ണില്‍നിന്നുരുകിയൊലിക്കുന്നത്
എന്‍റെ സ്വപ്നങ്ങളാണ്....
നിന്നിലലിഞ്ഞില്ലാതാകുന്നത്....
എന്നോടുള്ള പ്രണയമാണ്

നിര്‍ദയനല്ല ഞാന്‍
നിരാലംബനല്ലോ
എന്നിട്ടും നിന്‍റെ പ്രണയമേറ്റു വാങ്ങിയത്
നിനക്ക് മോഹങ്ങള്‍ തന്നത്
ഞാന്‍ ചെയ്ത പാപം
അതിനു കാലം എന്നെ ശിക്ഷിക്കട്ടെ....

എന്‍റെ മാനസാങ്കണത്തില്‍
തുളസിക്കതിരായ് വന്നു
മൃദുസൌരഭം ചൊരിഞ്ഞ പെണ്‍ക്കിടാവേ....
നിന്‍ സ്നേഹമേറ്റു വാങ്ങുകയെന്നതും
ജന്മപുണ്യം

എന്‍ ചുണ്ടില്‍ തെളിയും നേര്‍ത്തഹാസത്തിലാണ്ട
ആത്മനൊമ്പരം നീ അറിയേണ്ട.....
എന്നുള്ളിലെ മുറിവിനെ മായ്കാന്‍
കാലത്തിനും കഴിയിലെന്നതുമറിയേണ്ട

നിന്നുള്ളിലേന്നോടുള്ള വെറുപ്പ് നിറയട്ടെ!
അതു നിന്‍ കണ്ണിലെ പ്രണയാന്ധകാരത്തെയകറ്റും
നിന്‍ മുന്നിലൊരു വഴിത്തെളിയും
അതിലൂടെ പോവുക...
അവിടെ വസന്തങ്ങള്‍ നിന്നെയും കാത്തിരിപ്പൂ.....

ഒരിക്കലും തിരിഞ്ഞു നോക്കരുതേ പ്രിയേ.....
ഞാന്‍ നിന്‍ കാലടിപ്പാടുകള്‍ പതിഞ്ഞ
വെണ്‍മണല്‍ തരികളെ, മാറോടണച്ചൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!!!!!!

8 അഭിപ്രായങ്ങൾ:

ഗൗരി നന്ദന പറഞ്ഞു...

ഈ നിരാലംബന്‍മാര്‍ എന്തിനാണാവോ സ്വപ്‌നങ്ങള്‍ വില്‍ക്കാന്‍ നടക്കുന്നത്?

മുന്‍പ് വായിച്ച "കാമുകന്‍"എന്ന കവിതയെ ഇതോടൊപ്പം ചേര്‍ത്തു വായിക്കാന്‍ തോന്നുന്നു.

വരവൂരാൻ പറഞ്ഞു...

നിന്നുള്ളിലേന്നോടുള്ള വെറുപ്പ് നിറയട്ടെ!
അതു നിന്‍ കണ്ണിലെ പ്രണയാന്ധകാരത്തെയകറ്റും
നിന്‍ മുന്നിലൊരു വഴിത്തെളിയും
അതിലൂടെ പോവുക...
അവിടെ വസന്തങ്ങള്‍ നിന്നെയും കാത്തിരിപ്പൂ.....

അങ്ങിനെ യാത്രയാക്കാൻ കഴിയുമോ ? ഈ ആത്മനൊബരത്തെ

ഉണ്ണി.......... പറഞ്ഞു...

പറയാനുള്ളത് "നന്നായി " എന്ന് തന്നെ ആണ് ,പിന്നെ ചില അകല്‍ച്ചകള്‍ നല്ലതാണ് ഒരിക്കലും മറക്കാതിരിക്കാന്‍ .................

അല്ലെങ്കില്‍ ചിലപ്പോള്‍ ആ പ്രണയം കേട്ടുപോയാലോ ......
ഇനിയും എഴുതുക പ്രണയ ഗായകാ .......
അടിച്ച് മാറ്റി ഉപയോഗിക്കാന്‍ ഞാനുണ്ടാവും

ഇതു ഒരിടത്തില്‍ പറഞ്ഞതിന്റെ ബാക്കി ..........

Yesodharan പറഞ്ഞു...

thulasi kathiru pole ee pranay kavyam....nalla varikal....ishtamayi.....

മനോജ് മേനോന്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി

ജ്വാല പറഞ്ഞു...

നിന്‍ വിതുമ്പലുകള്‍ കുര്‍ത്ത ചീളുകളായ്
ഹൃദയഭിത്തിയില്‍ ആഴ്നിറങ്ങുമ്പോഴും
തരളം നിന്‍ മുടിയിഴകോതി
സദയം നോക്കുവാനേ എനിക്കു കഴിയൂ സഖി....
നല്ല വരികള്‍..പ്രണയഗായകാ..

fousiya പറഞ്ഞു...

ഒരിക്കലും തിരിഞ്ഞു നോക്കരുതേ പ്രിയേ.....
ഞാന്‍ നിന്‍ കാലടിപ്പാടുകള്‍ പതിഞ്ഞ
വെണ്‍മണല്‍ തരികളെ, മാറോടണച്ചൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!!!!!!

വേദനിപ്പിക്കുന്ന വാക്കുകള്‍... ആശംസകള്‍....

Unknown പറഞ്ഞു...

hello mr: Manoj
It was superb really touch in my heart lines are so simple .
you done a great work machu.