2009, മേയ് 27, ബുധനാഴ്‌ച

നീയെന്ന മഴനീ എനിക്കായ് പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.

ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ
കാലം കാണിച്ച കൈവഴികളിലൂടെ തെന്നി തെന്നിയൊഴുകി
കൈവഴികളെ തകര്‍ത്തൊടുവില്‍ നിന്നിലലിഞ്ഞ്,
നിന്നെയും ചേര്‍ത്ത് ഒന്നായ് ഒഴുകുന്ന പുഴ

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

14 അഭിപ്രായങ്ങൾ:

സബിതാബാല പറഞ്ഞു...

നീയെന്ന മഴപെയ്ത് നമ്മളെന്ന പുഴയായൊഴുകട്ടെ...

സിജി സുരേന്ദ്രന്‍ പറഞ്ഞു...

വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്........
ആ മഴ പെയ്തുകൊണ്ടേയിരിക്കട്ടെ....

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

തൊന്ന്യാക്ഷരങ്ങളിലെ പുഴ വായിച്ചാണ്‌ ഇവിടെ എത്തിയത്‌ ഇവിടെ പ്രണയം തലക്കുപിടിച്ച്‌ പുഴ കുതിച്ചൊഴുകുകായാണല്ലൊ മനോജേട്ടാ... ഒരു പുഴയും വറ്റാതിരുന്നെങ്കില്‍ പ്രണയം തിമിര്‍ത്തു പെയ്തിരുന്നെങ്കില്‍...

കല്യാണിക്കുട്ടി പറഞ്ഞു...

pranayam..mazha.ethra paranjaalum mathi varaatha prathibhaasangal.............

വരവൂരാൻ പറഞ്ഞു...

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

ഇഷ്ടപ്പെട്ടു,

വരവൂരാൻ പറഞ്ഞു...

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

ഇഷ്ടപ്പെട്ടു,

ശ്രീഇടമൺ പറഞ്ഞു...

പ്രണയത്തിന്റെ നറുമണം വിതറുന്ന മനോഹരമായ കവിത...

ആശംസകള്‍...*
:)

karthika.v.vair പറഞ്ഞു...

cheruthenkilum manoharamaya ee kavithaykku munnil nte vakkukal apoornamanu etta...malayalathil type cheyanavanilya...shemikkuka....all the best frm ur aniyathikutty

അപർണ പറഞ്ഞു...

neeyenna mazha nilakkaathirikkatte.....

Reghu G Nair പറഞ്ഞു...

മഴ പോലും കറുത്ത് പോയ ലോകത്ത്,മഴ പെയ്താല്‍ പൊലും വയര്‍ നിറയാത്ത പുഴയെ സ്നേഹിക്കുന്ന,
മഴയെ സ്നേഹിക്കുന്ന കൂട്ടുകാരാ,
മഴ പെയ്തു പുഴ നിറയട്ടെ.
ആരും കാണാതെ കരയുന്ന പുഴയെ, വരികളിലൂടെ എങ്കിലും സമാധാനിപ്പിക്കുക.

രഞ്ജിത്ത് ലാല്‍ എം .എസ്. പറഞ്ഞു...

നീ എനിക്കായ് പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.
..........

നന്നായിട്ടുണ്ട്...

Unknown പറഞ്ഞു...

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....

Manojetta,, i have no words to say...
Excellent...

പി.എസ്. മനോജ് പറഞ്ഞു...

മഴയായ് പെയ്യുന്ന അവൾക്കും പുഴയായ് ഒഴുകുന്ന താങ്കൾക്കും

പി.എസ്. മനോജ് പറഞ്ഞു...

ഭാവുകങ്ങൾ