2009, ജനുവരി 16, വെള്ളിയാഴ്ച
......ഭര്‍ത്താവ്......
നിന്റെ കണ്ണില്‍ വലകെട്ടിയ വിഷചിലന്തികള്‍
കൊന്നു തിന്നത്.......
എന്റെ ആത്മാവിനെയാണ്......
പ്രിതൃത്വം നശിപ്പിച്ച നിന്റെ പ്രണയത്തിന്
പ്രതികാരാജ്വാലയില്‍
വെന്തു നശിച്ചത്
എന്റെ ജീവീതമാണ്......
വീടിനു വെളിച്ചമായ്
വിളങ്ങേണ്ട നീ
ഓരോ മനസ്സിലും ഇരുള് പാകിയപ്പോള്‍
ഹൃദയം പൊട്ടി തകര്‍ന്നു മരിച്ചത്
സ്നേഹത്താല്‍ പണിതൊരാലയമാണ്....
വാക്ക് ലംഘിച്ചതിനു പരിഹാരമായ്
കന്യകാത്വം സമര്‍പ്പിച്ച് സായൂജ്യമടഞ്ഞ നീ
വലതുകാല്‍ വെച്ച് ചവിട്ടിതേച്ചത്
ഭാര്യായെന്ന പവിത്രതയെയാണ്
ശവമായ് നീയോപ്പം ശയിക്കുമ്പോളും
ശാന്തചിത്തനായ് നിന്നെ സ്നേഹിച്ചിരുന്ന ഞാന്‍
ഹൃദയ ദുഖങ്ങളെ നെടുവീര്‍പ്പിലൊതുക്കി
നല്ലൊരു നാളെക്കായ് പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍
അറിഞ്ഞതേയില്ല....
ഓരോ നിമിഷവും നിന് മനസ്സ്
മറ്റൊരാളുമായ് വ്യഭിചരിക്കുകയാണെന്ന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
കാലം നിന്റെ സീമന്തരേഖയിലണിയിച്ച,
കുങ്കുമപ്പൊട്ടിനു മീതെ
പതിവൃത്യത്തിന്റെ കുടപ്പിടിക്കുക!
ഇങ്ങനെ പറഞ്ഞ മറ്റൊരു കാമുകനാവാം ഈ ഭര്‍ത്താവും എന്നോര്‍ത്ത് ആശ്വസിക്കാം...!!!
ഇതൊരു വിതയായ് പടരുവാന്‍ ആശംസിക്കുന്നില്ല...
ജീര്ണ്ണതയ്ക്കെതിരെയാവട്ടെ പടനീക്കം....
ഈ പ്രണയ താളുകള്‍ ഇഷ്ടമായ്....അക്ഷരങ്ങളും...
:)
ഇഷ്ടമായി...
:)
തീ നാളം പൊലെ പ്രണയം....
നിന്റെ കണ്ണില്‍ വലകെട്ടിയ വിഷചിലന്തികള്‍
കൊന്നു തിന്നത്.......
എന്റെ ആത്മാവിനെയാണ്......
ആശംസകൾ
എല്ലാവര്ക്കും നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ