മനസ്സില്‍
നുഴഞ്ഞ് കയറിയവളെ
നിനക്ക് അവിടെയിരുന്ന്
സ്വസ്ഥതയോടെ
ചിത്രങ്ങള് വരയ്ക്കാം
ഉച്ചത്തില്‍
പാട്ടുകള്‍ പാടാം
ഇഷ്ട്ടം പോലെ കവിതകള്‍
എഴുതാം
തോന്നിയ പോലെയൊക്കെ
സ്വപ്നങ്ങള്‍ കോറി
ചുവരുകള്‍ വൃത്തിക്കേടാക്കാം
പക്ഷെ ,
ബലമില്ലാത്ത വിട്ടത്തില്‍
കയര്‍ക്കെട്ടി
ആത്മഹത്യയ്ക്ക്
ശ്രമിക്കരുത്
സ്വന്തം കൂരയെന്ന വിശ്വാസത്തില്‍
ബോധംക്കെട്ട് ഉറങ്ങരുത്
നെടുവീര്‍പ്പുകളെ
പുറത്തേയ്ക്കയച്ചു
എന്നെ ശല്യം ചെയ്യരുത്
ഒരു വാടകകാരിയെന്നു
എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാകണം
ഒരു കുടിയൊഴിപ്പിക്കല്‍
എപ്പോഴും പ്രതീക്ഷിക്കണം
അത്രമാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ