2013, ജൂൺ 7, വെള്ളിയാഴ്‌ച

......ഒരിക്കൽ പോലും നീ കണ്ടിട്ടില്ലാത്ത 
എന്റെ നാട്ടിൽ ,
ഒരിക്കലും പോലും സഞ്ചരിച്ചിട്ടില്ലാത്ത
വഴിയിൽ
ഒരിക്കൽ പോലും വന്നിട്ടിലാത്ത
വീട്ടിൽ
ഒരിക്കൽ പോലും കയറി ഇരുന്നിട്ടില്ലാത്ത
പൂമുഖത്തിൽ
എത്ര തവണ
എത്ര എത്ര എത്ര തവണ
നിന്നെയും കൊണ്ട് പോയിരിക്കുന്നു !!
എന്റെയെന്റെ എന്ന്
ഏവർക്കും പരിചയപ്പെടുത്തി
കൊടുത്തിരിക്കുന്നു!!
ഒരിക്കലെങ്കിലും നിനക്കെന്നെ
നിന്റെ വീട്ടിലേക്കും
കൊണ്ട് പോയ്കൂടെ ?
"നിന്റെയാ" എന്ന് എല്ലാർക്കും
പരിചയപ്പെടുത്തി കൊടുത്തൂടെ ?

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

അത് വേണ്ടതാണ്...!!

Jebin Abraham പറഞ്ഞു...

I like this very much. ..