രാവിലെ ഉണര്‍ന്നപ്പോള്‍
കവിളുകള്‍ ചീര്‍ത്തിരിക്കുന്നു
ചുണ്ടുകള്‍ നീലച്ചിരിക്കുന്നു
കണ്ണുകള്‍ ചൊറിഞ്ഞ് ചുവത്തിരിക്കുന്നു
ദേഹമാകെ
തിണര്‍ത്തിരിക്കുന്നു
മനസ്സാകെ ചൊറിഞ്ഞ്
തടിച്ചിരിക്കുന്നു
ഞാന്‍ നിന്നോട്
പലവട്ടം പറഞ്ഞിട്ടുണ്ട്
പ്രണയം എനിക്ക് അലര്‍ജിയാണ്
അത് കലര്ത്തിയെന്നെ
ഉമ്മ വെക്കരുത്!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ