ഇതാണോ താജ്മഹല്‍ ?
അനശ്വരതയുടെ കവിള്‍ത്തടത്തിലെ
കണ്ണുനീര്‍ തുള്ളി'?
കേള്‍പ്പറ്റ പ്രണയ കുടീരം
വാഴ്ത്തപ്പെട്ട മഹാത്ഭുതം !!
ഇരുപതിനായിരം പേരുടെ
ഇരുപത്തിരണ്ട് വര്ഷം കവര്‍ന്ന
അപൂര്‍വ്വ നിര്‍മ്മിതി.
ഛെയ് ...........
എന്‍റെയുള്ളില്‍
ഞാനവള്‍ക്ക് വേണ്ടി പണിഞ്ഞത്
ഇതിന്‍റെ നൂറിരട്ടി വരും
ക്ഷമിക്കണം ,
സന്ദര്ശ കര്‍ ക്ക്
പ്രവേശനമില്ല !!
1 അഭിപ്രായം:
njaan panithathinolam?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ